2012ൽ നേരം, പ്രേമം സിനിമകൾ പുറത്തിറങ്ങിയിട്ടില്ല. നിവിൻ പോളി (Nivin Pauly), നസ്രിയ നസിം (Nazriya Nazim) എന്നിവർക്ക് ഇപ്പോൾ ഉള്ളത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചുവന്നിട്ടുമുണ്ടായിരുന്നില്ല. അൽഫോൺസ് പുത്രൻ എന്ന പേരും പ്രേക്ഷകർ ഇത്രയേറെ ശ്രദ്ധിച്ചിരുന്നില്ല. 'യുവ്' എന്നൊരു സംഗീത ആൽബം അക്കാലങ്ങളിൽ പുറത്തിറങ്ങിയിരുന്നു
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ആൽബത്തിൽ നിവിനും നസ്രിയയുമായിരുന്നു താരങ്ങൾ. പിന്നീട് അൽഫോൻസിൻറെ തിരക്കഥയിൽ പുറത്തിറങ്ങിയ 'നേരം' സിനിമയിലും ഈ ജോഡികൾ ഹിറ്റ് എഴുതി. ഒരു പതിറ്റാണ്ടിനിപ്പുറം അൽഫോൺസ് അന്നത്തെ ആൽബം നിർമാണത്തിന്റെ ചിത്രങ്ങൾ പങ്കിട്ടു. നസ്രിയ വീണ്ടും അൽഫോൻസിൻറെ സിനിമയിൽ അഭിനയിക്കുമോ എന്ന് ഒരാരാധകന് അറിയണം (തുടർന്ന് വായിക്കുക)