കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെന്നും ഇത് പൊളിച്ച് തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പുതിയത് പണിയാനാണ് പദ്ധതിയെന്നും ആവ്നി വ്യക്തമാക്കുന്നു. വർഷങ്ങളായി ഈ സ്ഥലത്താണ് തങ്ങൾ താമസിക്കുന്നത്. വീടിനോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങാൻ നേരത്തേ പദ്ധതിയുണ്ടായിരുന്നതായും ആവ്നി പറയുന്നു.