ഗായിക അമൃത സുരേഷ് (Amrutha Suresh) പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ചിത്രത്തിനു മേൽ രൂക്ഷമായ സൈബർ ആക്രമണം. അമൃതയും മകളും അമൃതയുടെ പങ്കാളി ഗോപി സുന്ദറും ചേർന്നുള്ള ചിത്രത്തിന് 'ക്രേസി മങ്കി ടീം' എന്ന് ക്യാപ്ഷൻ നൽകിയാണ് പോസ്റ്റ് ചെയ്തത്. ഇതിനു താഴെ നിരവധിപേർ രൂക്ഷമായ കമന്റുകളുമായി എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ബാല നടത്തിയ പരാമർശം ശ്രദ്ധ നേടിയതില്പിന്നെയാണിത്