സൂപ്പർ താരങ്ങൾ ഉൾപ്പെടെ മലയാള സിനിമയിലെ ഒട്ടേറെപ്പേർ ഇതിനോടകം ദുബായ് ഗോൾഡൻ വിസ (Dubai Golden Visa) സ്വീകരിച്ചു കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവതാരങ്ങളും അക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവിലായി ഗോൾഡൻ വിസ സ്വീകരിച്ചത് ഗായിക അമൃത സുരേഷ് ആണ്. കഴിഞ്ഞ ദിവസം അതിന്റെ ചിത്രങ്ങൾ അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു