സ്വന്തം നഗ്നചിത്രങ്ങൾ പോൺ സൈറ്റുകൾക്ക് വിറ്റെന്ന് ആരോപിച്ച് മോഡലും എച്ച്ആർ വിഭാഗം ജീവനക്കാരിയുമായ യുവതിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അമേരിക്കയിലെ നോർഫോക്ക് നിവാസിയായ അലീസ ജെയെ എന്ന യുവതി സമൂഹമാധ്യമത്തിൽ നടത്തിയ ഒൺലി ഫാൻസ് പേജിനെക്കുറിച്ച് മേലധികാരികൾ അറിഞ്ഞതിനെ തുടർന്നാണ് ജോലി നഷ്ടമായത്. ഡെയിലി സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അലീസ ജേയെ പറയുന്നു.