ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഫോസിൽ രേഖകളിൽ നാം ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) എല്ലാ മനുഷ്യരാശിയുടെയും ഭാവനയെ ആകർഷിക്കാൻ പ്രാപ്തിയുള്ളവയായി മാറിയിട്ടുണ്ട്. അവ പ്രകൃതിയിൽ എല്ലായിടത്തും ഉണ്ട്. അത്തരത്തിൽ ഒരു ചിത്രം വീണ്ടും ഇന്റർനെറ്റിന്റെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ശ്രദ്ധയാകർഷിക്കുക മാത്രമല്ല, നല്ലതുപോലെ വെള്ളംകുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്
മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താൻ നിങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചില ആളുകൾ അത് കാണുന്നില്ല എന്നത് തന്നെ കാരണം. വിശദാംശങ്ങളിലേക്കുആഴത്തിൽ ഇറങ്ങിച്ചെന്നാലും നിങ്ങൾക്ക് പൂച്ചയെ എളുപ്പം കണ്ടെത്താനാവില്ല. ചിലർക്ക് ക്ലൂ ആവശ്യമായി വന്നേക്കാം. എങ്കിൽ വരൂ, സഹായിക്കാം (തുടർന്ന് വായിക്കുക)
നിങ്ങൾ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തിയോ? നന്നായി നോക്കൂ. വേലിക്കടുത്തുള്ള രണ്ടാമത്തെ മരക്കൂമ്പാരത്തിന് മുകളിലാണ് പൂച്ച ഉറങ്ങുന്നത്. ഒരു നിരീക്ഷകൻ ചൂണ്ടിക്കാണിച്ചതുപോലെ, 'അഭിപ്രായങ്ങൾ കാണുന്നതിന് മുമ്പും ശേഷവും ഇതൊരു ട്രോളാണെന്ന് ഞാൻ കരുതി. എന്നാൽ ശരിക്കും ഒരു പൂച്ച തല ക്യാമറയ്ക്ക് അഭിമുഖമായി നിൽക്കുന്നു'