ഇതാ നിങ്ങൾക്ക് ഉത്തരം കണ്ടെത്താനൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ചിത്രം. നിങ്ങൾ ഈ വനത്തിലൂടെ നടക്കുകയാണെന്ന് സങ്കൽപ്പിക്കുക. ഇരയെ കാത്തിരിക്കുന്ന ഒരു വേട്ടക്കാരനെ അന്വേഷിക്കാൻ നിങ്ങൾക്ക് നിർദ്ദേശം ലഭിച്ചു എങ്കിൽ നിങ്ങൾ എന്തുചെയ്യുമായിരിക്കും? എന്തായാലും നിങ്ങൾ കാട്ടിൽ ഇറങ്ങേണ്ട കാര്യമൊന്നുമില്ല. പകരം ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതിയാവും
കണ്ടെത്തിക്കഴിഞ്ഞാൽ, സ്നൈപ്പർ ഒരു ഗില്ലി സ്യൂട്ട് ധരിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാം. സ്നൈപ്പറിനെ ഇലകൾ പോലെയുള്ള ചുറ്റുമുള്ള ഘടകങ്ങളുമായി ലയിപ്പിക്കാനും മറ്റും രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു തരം വസ്ത്രമാണിത്. വേട്ടക്കാരും പട്ടാളക്കാരും ധരിക്കുന്ന ഈ വേഷവിധാനങ്ങൾ കാടുകളിലും മഞ്ഞിലും മണലിലും ധരിക്കാം