അതേസമയം, ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ ബോളിവുഡ് താരം ഷാരൂഖ് ഖാൻ വ്യാഴാഴ്ച രാവിലെ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ കണ്ടു. നടന് പ്രത്യേക പരിഗണന നൽകിയിരുന്നില്ലെന്നും മറ്റ് വിചാരണ തടവുകാരുടെ കുടുംബാംഗങ്ങളെ പോലെ ആധാർ കാർഡ് പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് പരിശോധിച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു
23 കാരനായ ആര്യൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 3 മുതൽ തടവിൽ കഴിയുകയാണ്. മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള ക്രൂയിസ് കപ്പലിൽ നിന്നും ഏഴ് പേർക്കൊപ്പം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ മകൻ ജയിലിൽ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന ഉത്ഖണ്ഠയിലായിരുന്നു ഷാരൂഖ്
ആര്യനോട് ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഷാരൂഖ് ചോദിച്ചതായും ജയിൽ അധികൃതർ പറഞ്ഞു. ഇന്ത്യ ടുഡേ റിപ്പോർട്ടനുസരിച്ച് ഷാരൂഖ് ഖാൻ ആര്യന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൊടുക്കാമോ എന്ന് ജയിൽ ഉദ്യോഗസ്ഥരോട് ചോദിച്ചു. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം എത്തിക്കുന്നതിന് കോടതിയിൽ നിന്ന് അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥർ ഷാരൂഖിനോട് പറഞ്ഞു
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ ഒരു നടന്റെ മൂത്തപുത്രൻ എന്ന നിലയിൽ, 1997 ൽ ജനിച്ചതു മുതൽ ആര്യൻ കൗതുകത്തിന്റെ കേന്ദ്രമായിരുന്നു. പാപ്പരാസി സംസ്കാരം അക്കാലത്ത് സജീവമല്ലായിരുന്നു. അതിനാൽ തന്നെ എസ്ആർകെയുടെയും ഗൗരിയുടെയും കുട്ടികളുടെ ജീവിതത്തിൽ പുറംലോകത്തിന് സസ്പെൻസും താൽപ്പര്യവും കൂടുതൽ ശക്തമാവുക മാത്രമാണ് ഉണ്ടായത്
ആര്യൻ തന്റെ പ്രശസ്തനായ പിതാവിന്റെ പാത പിന്തുടർന്ന് ബോളിവുഡിലേക്ക് എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു, എന്നാൽ ആര്യൻ ഇതുവരെ അഭിനയരംഗത്തേക്ക് പ്രവേശിച്ചിട്ടില്ല; പിതാവിന്റെ താരപദവിയിൽ സ്ക്രീനിൽ തെളിയുന്നതിനേക്കാൾ ക്യാമറയ്ക്ക് പിന്നിലുള്ള ജോലിയിലാണ് മകന് താൽപ്പര്യമെന്ന് എസ്ആർകെ പരാമർശിച്ചിട്ടുണ്ട്
സോഷ്യൽ മീഡിയയിൽ നല്ല ആരാധകരുണ്ടായിട്ടും ആര്യൻ ലൈംലൈറ്റിൽ തിളങ്ങാതെ മാറിനിന്നു. ആര്യന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിന് നിലവിൽ 1.4 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. കൂടുതലും അമ്മ ഗൗരി, സഹോദരി സുഹാന, സഹോദരൻ അബ്രാം, സുഹൃത്തുക്കൾ എന്നിവരോടൊപ്പമുള്ള ഫോട്ടോകളാൽ സജീവമാണ് ഈ പ്രൊഫൈൽ. തന്റെ സൂപ്പർസ്റ്റാർ അച്ഛനിൽ നിന്ന് വ്യത്യസ്തനായി, ഈ താരപുത്രൻ ലജ്ജാശീലനാണ്. പൊതുശ്രദ്ധയിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആര്യൻ ഇപ്പോഴും ശ്രമിക്കാറുണ്ട്
ആര്യനെ ഉൾക്കൊള്ളുന്ന പ്രചാരണം നിരന്തരം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും കരിയറിനെയും ചുറ്റിപ്പറ്റി ഇപ്പോഴും രഹസ്യസ്വഭാവമുണ്ട്. ആര്യൻ തന്റെ സ്കൂൾ വിദ്യാഭ്യാസം ലണ്ടനിലെ സെവനോക്സിൽ നിന്നാണ് നേടിയത്. ഈ വർഷം ആദ്യം സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ബിരുദം കരസ്ഥമാക്കിയിരുന്നു
അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. കരൺ ജോഹറിന്റെ കഭി ഖുഷി കഭി ഗമിലെ (2001) ബാലതാരമായിരുന്നു ആര്യൻ, ചിത്രത്തിന്റെ ഓപ്പണിംഗ് സീക്വൻസിൽ ജൂനിയർ ഷാരൂഖ് ഖാന്റെ വേഷം ചെയ്തത് ആര്യനാണ്. കരൺ ജോഹറിന്റെ കഭി അൽവിദ നാ കെഹ്ന (2006) യുടെ ഭാഗമായിരുന്നു ആര്യൻ. അതിൽ ഒരു രംഗത്തിൽ സോക്കർ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും അത് ചിത്രത്തിൽ നിന്ന് എഡിറ്റു ചെയ്തു മാറ്റുകയായിരുന്നു
ഖാൻ പിതാവിനൊപ്പം 2004 ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്സ്ഓവർ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ (മിസ്റ്റർ ഇൻക്രെഡിബിൾ) കഥാപാത്രത്തിന് എസ്ആർകെ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്റെ മകൻ തേജിനായി (ഡാഷ്) ശബ്ദം നൽകി. ലയൺ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിന് അടുത്തിടെ ശബ്ദം നൽകി. ഷാരൂഖ് ഖാനും ചിത്രത്തിൽ മുഫാസയ്ക്ക് വേണ്ടി ശബ്ദം നൽകി