കുറച്ചു നാളുകൾക്ക് മുൻപ് നടി അനശ്വര രാജൻ ഷോർട്സ് ധരിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ ചർച്ചകളും വിവാദങ്ങളും പലർക്കും മറക്കാൻ സാധിക്കില്ല. അനശ്വരയ്ക്ക് പിന്തുണയുമായി മലയാള ചലച്ചിത്ര നടിമാർ 'വീ ഹാവ് ലെഗ്സ്' എന്ന ക്യാമ്പെയ്നിനു തുടക്കം കുറിച്ചിരുന്നു. ഇതിനെ ഒട്ടേറെപ്പേർ പിന്തുണയ്ക്കുകയും ചെയ്തു