ബാലതാരങ്ങൾ വളരെ വേഗം വലുതായി നായികമാരായി ബിഗ് സ്ക്രീനിൽ എത്തുമ്പോഴാണ് എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോയത് എന്ന് പ്രേക്ഷകർ ഓർക്കുന്നത്. അനിഖ സുരേന്ദ്രനും (Anikha Surendran) ഏതാണ്ട് അതേ വിഭാഗത്തിലാണ് എന്ന് പറയാം. മമ്മൂട്ടി, നയൻതാര എന്നിവരുടെ മകളായി ബാലതാരമായി എത്തിയ അനിഖ നായികയായി മാറിയിരിക്കുന്നു
അനിഖ നായികയായി അഭിനയിച്ച 'ഓ മൈ ഡാർലിംഗ്' എന്ന ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇത് യുവാക്കൾക്കിടയിൽ ഏറെ പ്രചാരം ലഭിച്ച സിനിമയാണ്. ചിത്രം ട്രെയ്ലർ റിലീസായത് മുതൽ ചർച്ചയായിരുന്നു. ഈ സിനിമയുടെ ഭാഗമായി അനിഖ നൽകിയ ഒരു പ്രൊമോഷൻ വീഡിയോ ശകലം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)