നടൻ അങ്കിത് സിവാച്ച് (Ankit Siwach) 2017 ൽ ടിവിയിൽ തന്റെ കരിയർ ആരംഭിച്ചപ്പോൾ, ഡൽഹിയിൽ മോഡലിംഗ് ജീവിതം ആരംഭിച്ചത് അതിനും 12 വർഷം മുമ്പാണ്. “ലോകം എന്താണെന്ന് കണ്ടതിന് ശേഷം, നാല് മാസത്തിനുള്ളിൽ ഞാൻ മോഡലിംഗ് ഉപേക്ഷിച്ചു. എന്റെ തലച്ചോറ് ഉപയോഗിക്കാൻ എന്നെ അവർ അനുവദിച്ചില്ല, സംസാരിക്കാൻ അനുവദിച്ചില്ല. ഞാൻ വസ്ത്രം ധരിച്ച് ക്ലിക്കുചെയ്യുന്ന ഒരു നല്ല കുട്ടി മാത്രമായിരുന്നു, ”സിവാച്ച് ഓർമ്മിക്കുന്നു
മീററ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര തനിക്ക് ഒരു ഞെട്ടലായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. “എല്ലാവരും നല്ല മനുഷ്യരാണെന്നാണ് ഞാൻ എപ്പോഴും കരുതുന്നത്. എന്നാൽ അത് നമ്മളുടെ ബലഹീനതയായി മാറി, ആർക്കും മുതലെടുക്കാൻ കഴിയുന്ന നിലയിലെത്തും. എല്ലാവരുടെയും ഉള്ളിൽ ഒരു പിശാച് ഉണ്ടെന്നും നിങ്ങൾക്ക് അവരെ അവഗണിക്കാമെന്നും നിങ്ങൾ കരുതുന്നു, എന്നാൽ ആ ഭൂതങ്ങൾ നിങ്ങളെ ചവച്ചരച്ച് പുറത്താക്കുന്നു." ശേഷം തനിക്കു അവസരങ്ങൾ ലഭിക്കണമെങ്കിൽ അവർ ആവശ്യപ്പെട്ട വിട്ടുവീഴ്ചയുടെ കാര്യവും അദ്ദേഹം വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
"മോഡലിംഗ് സമയത്ത് ഞാൻ അത് നേരിട്ടിട്ടുണ്ട്. അവർ ചില ചിത്രങ്ങൾ അയക്കാൻ എന്നോട് ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ട്. പക്ഷെ അതിൽ വസ്ത്രങ്ങൾ പാടില്ലായിരുന്നു. ജോലിയുമായി ബന്ധമില്ലാത്ത പാർട്ടികളിൽ വരാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അതിന് തയ്യാറാകാത്തതിനാൽ അത് മിക്കവാറും പ്രയാസകരമായിരുന്നു, ”സിവാച്ച് പങ്കിടുന്നു
നിങ്ങളെ വിഴുങ്ങാൻ ആഗ്രഹിക്കുന്ന, കഴുകന്മാരെപ്പോലെ അവിടെ നിൽക്കുന്ന ആളുകളെ നിങ്ങൾ കാണുമ്പോൾ, സർവ്വതും ഉപേക്ഷിച്ച് മടങ്ങാൻ ആഗ്രഹിച്ചു പോകും. ഞാൻ ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാൻ തകർന്നു. എന്നാൽ ഞാനും കോർപ്പറേറ്റിൽ ജോലി ചെയ്തിട്ടുണ്ട്, അധികാരത്തിലിരിക്കുന്നവർ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് മനുഷ്യ സ്വഭാവമാണെന്ന് ഞാൻ കരുതുന്നു
'എല്ലാ വ്യവസായത്തിലും അവർ ഉണ്ട്. നിങ്ങൾക്ക് അവരെ ഒഴിവാക്കാൻ കഴിയില്ല, നിങ്ങൾ അവരെ കണ്ടുമുട്ടണം. എനിക്ക് ഒരുപാട് നിർദ്ദേശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ ജോലിക്ക് വേണ്ടിയല്ലെങ്കിൽ ഒരു കരിയർ ഉണ്ടാക്കുന്നതിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന കാര്യത്തിൽ സൂചനകളും ലഭിച്ചിട്ടുണ്ട്. എനിക്ക് നിരവധി അഭിനേതാക്കളുടെ ഉദാഹരണങ്ങൾ കാണേണ്ടിവന്നിട്ടുണ്ട്
‘ഒരു വിട്ടുവീഴ്ചയും ചെയ്യാതെ കരിയർ സൃഷ്ടിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നോ’ എന്നാണ് പലരും ചോദിച്ചത്. ആരും ആരെയും നിർബന്ധിക്കുന്നില്ല,” സിവാച്ച് വിശദീകരിക്കുന്നു. തന്നെ അക്കാര്യത്തിൽ ആരെങ്കിലും എപ്പോഴെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ശാരീരികമായ എന്തെങ്കിലും ഉണ്ടായതായി സിവാച്ച് നിഷേധിക്കുന്നു. അതേസമയം വൈകാരികമായി നിർബന്ധിതനായെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു