എട്ടു വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞ പിതാവിന്റെ സമരണയിൽ ഒരു മകൾ. കെ.സി. രാജൻ എന്ന പിതാവ് ഹൃദയാഘാതം മൂലം വിടപറയുമ്പോൾ മകൾ ഒരു കോളേജ് വിദ്യാർത്ഥി മാത്രം. താനും ജ്യേഷ്ഠനും അമ്മയും അടങ്ങുന്ന കുടുംബത്തിന് മുന്നോട്ടുള്ള പോക്ക് സാധ്യമായത് പിന്നെ ഈ മകളുടെ കൂടെ ആത്മബലത്തിനു കീഴിലാണ്. വർഷങ്ങൾ പലത് കടന്നുപോയെങ്കിലും ഇന്നും അച്ഛനെ സ്നേഹത്തോടെ മിസ് ചെയ്യുകയാണ് താനെന്നു മകൾ ഓർമചിത്രം പങ്കിട്ടുകൊണ്ടു കുറിച്ചു