ഒരു സിനിമാ താരത്തിന്റെ പിറന്നാൾ ദിനം എന്നാൽ ഇക്കാലത്ത് ഒരു ദിവസം മുഴുവൻ ആരാധകരും മറ്റും ചേർന്ന് സോഷ്യൽ മീഡിയ നിറയെ ആഘോഷമാക്കുന്ന ചടങ്ങാണ്. എന്നാൽ അതേദിവസം തനിക്ക് ലഭിച്ച ആശംസകൾക്ക് നന്ദി അറിയിച്ച്, ഇതായിരുന്നു വീട്ടിലെ പിറന്നാൾ സദ്യ എന്ന് പറഞ്ഞ് നടി സ്റ്റീൽ പാത്രത്തിലെ സദ്യയുടെ ചിത്രം പോസ്റ്റ് ചെയ്താലോ?
അനുപമ പരമേശ്വരന്റെ (Anupama Parameswaran) ജന്മദിനം ലാളിത്യം നിറഞ്ഞതാണ് എന്ന് പറയാൻ ഇതിൽക്കൂടുതൽ വേറൊന്നും വേണ്ട. സദ്യ ഇങ്ങനെയെങ്കിൽ, മറ്റൊരു ഭക്ഷണവും ഇതുപോലെ സ്റ്റീൽ പാത്രത്തിൽ ഒരുങ്ങിയ ദോശയാണ്. മലയാളം വിട്ട് അഭനയിക്കാൻ പോയെങ്കിലും, താൻ മനസുകൊണ്ട് തനി മലയാളിയെന്ന കാര്യം അനുപമ മറന്നിട്ടില്ല (തുടർന്ന് വായിക്കുക)