കുഞ്ഞ് പിറന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ; സന്തോഷത്തോടെ അനുഷ്ക ശർമയും വിരാട് കോഹ്ലിയും
കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്.
News18 Malayalam | January 21, 2021, 2:03 PM IST
1/ 7
ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി വ്യാജ ചിത്രങ്ങൾ പലതും പ്രചരിക്കുകയും ചെയ്തിരുന്നു.
2/ 7
എന്നാൽ അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. (Image: Viral Bhayani/Instagram)
3/ 7
മാതാപിതാക്കൾ ആയതിനു ശേഷം കോഹ്ലിയും അനുഷ്കയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടിരുന്നുമില്ല. ഇപ്പോൾ ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള് പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്. (Image: Viral Bhayani/Instagram)
4/ 7
വ്യാഴാഴ്ച്ച മുംബൈയിൽ ക്ലിനിക്കിൽ എത്തിയ താരദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബ്ലാക്ക് ടി ഷർട്ടും പാന്റുമാണ് കോഹ്ലിയുടെ വേഷം. ഡെനിം വേഷത്തിൽ സന്തോഷവിതായി അനുഷ്കയും ഒപ്പമുണ്ട്. (Image: Viral Bhayani/Instagram)
5/ 7
അതേസമയം, ചിത്രത്തിൽ താരങ്ങളുടെ കുഞ്ഞ് ഒപ്പമില്ല. കുഞ്ഞ് എവിടെ എന്നാണ് ആരാധകർ സോഷ്യൽമീഡിയയിൽ ചോദിച്ചുകൊണ്ടിരിക്കുന്നത്.(Image: Viral Bhayani/Instagram)
6/ 7
2017 ലാണ് അനുഷ്കയും കോഹ്ലിയും വിവാഹതിരാകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തുന്നു എന്ന സന്തോഷ വാർത്ത ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. (Image: Viral Bhayani/Instagram)
7/ 7
ഗർഭിണിയായ അനുഷ്കയുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 2021 ജനുവരി പതിനൊന്നിനാണ് അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്.(Image: Viral Bhayani/Instagram)