ആർഭാടങ്ങൾ ഏതുമില്ലാതെ നടി അപൂർവ ബോസും (Apoorva Bose) ധിമൻ തലപത്രയും വിവാഹിതരായി. കൊച്ചിയിൽ വച്ച് രജിസ്റ്റർ മാരേജ് ആയിരുന്നു നടത്തിയത്. കുറച്ചു മാസങ്ങൾക്കു മുൻപ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിന് പങ്കെടുത്തത്. മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളായ അപൂർവ 2010ൽ ആണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്