മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ (Arun Lal) ബംഗാൾ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. അടുത്തിടെ രണ്ടാം വിവാഹം കഴിച്ച 66 കാരനായ ലാൽ തന്നെക്കാൾ 28 വയസ്സ് ഇളപ്പമുള്ള ഭാര്യ ബുൾബുൾ സാഹയുമൊത്ത് (Bulbul Saha) ഹണിമൂണിന് പോകുന്ന കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അധ്യാപികയായ ബുൾബുൾ സാഹയെ മെയ്2ന് കൊൽക്കത്തയിൽ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹം കഴിച്ചിരുന്നു. അരുൺ ലാൽ തന്റെ ആദ്യ ഭാര്യ റീനയുമായി വേർപിരിയുകയും രണ്ടാം വിവാഹത്തിന് അവരുടെ സമ്മതം വാങ്ങുകയും ചെയ്ത ശേഷമായിരുന്നു ഇത്. ഇനിയിപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്ന അരുൺ ലാൽ ഹണിമൂണിനെ കുറിച്ച് വാചാലനാവുകയായിരുന്നു (തുടർന്ന് വായിക്കുക)
"എനിക്ക് എന്റെ ഭാര്യയോടൊപ്പം തുർക്കിയിലേക്ക് പോകണം. കല്യാണം കഴിഞ്ഞതിന് ശേഷം ഞാൻ എവിടെയും യാത്ര ചെയ്തിട്ടില്ല. എനിക്കും എന്റെ ഭാര്യക്കും കുറച്ച് സമയം വേണം. മാത്രമല്ല, ഞാൻ ഉടൻ തന്നെ ഡാർജിലിംഗ്, കലിംപോംഗിലേക്ക് എന്നിവിടങ്ങളിലേക്ക് പോകും. ബുൾബുൾ ഒരു സ്കൂൾ അധ്യാപികനാണ്. അവൾക്ക് സ്കൂൾ അവധി കിട്ടുമ്പോൾ ഞങ്ങൾ വിദേശത്തുപോകും," അരുൺ ലാൽ പറഞ്ഞു