രണ്ടു വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് (Rajinikanth) ബിഗ് സ്ക്രീനിൽ നിറഞ്ഞാടാൻ പോകുന്ന 'ജെയ്ലർ' (Jailer movie) പുറത്തിറങ്ങുന്നതും കാത്തുള്ള ഇരിപ്പാണ് ആരാധകർ. മലയാളികളുടെയും സന്തോഷത്തിന് അതിരുകളില്ല. കാരണം പ്രിയനടൻ മോഹൻലാൽ (Mohanlal) ഈ സിനിമയുടെ ഭാഗമാണെന്നുള്ള വാർത്തകൾ വന്നുകഴിഞ്ഞു. താരത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി
ഇത്രയും നാൾ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായാണ് മലയാളം, തമിഴ് ഭാഷകളിലായി ഇത്രയേറെ ആരാധകരുള്ള താരങ്ങൾ ബിഗ് സ്ക്രീനിൽ കൈകോർക്കുന്നത്. മോഹൻലാൽ ചെന്നൈയിൽ രണ്ടുദിവസത്തെ ഷൂട്ടിങ്ങിനായി പോയി എന്നും വിവരമുണ്ട്. എന്നാൽ സ്ക്രീനിൽ ആദ്യമായി ഒന്നിക്കുന്ന താരങ്ങൾ തമ്മിൽ കുടുംബബന്ധമുണ്ട് എന്ന് അറിയുമോ? (തുടർന്ന് വായിക്കുക)