വിവാഹിതനായെന്ന വാർത്തയ്ക്കു പിന്നാലെ ആദ്യ വിവാഹ മോചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ആശിഷ് വിദ്യാർഥി. 57ാം വയസ്സിൽ പുനർവിവാഹിതനാകാനും ആദ്യ വിവാഹ മോചനത്തിന് കാരണവുമെല്ലാം പങ്കുവെച്ച വീഡിയോയിൽ ആശിഷ് വിദ്യാർഥി പറയുന്നു.
2/ 7
പിലൂ വിദ്യാർത്ഥിയാണ് ആശിഷിന്റെ ആദ്യ ഭാര്യ. ആസാം സ്വദേശി രൂപാലി ബറുവയെയാണ് ഇദ്ദേഹം വീണ്ടും വിവാഹം ചെയ്തത്. എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും സന്തോഷവാന്മാരായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ആശിഷ് പറയുന്നു.
3/ 7
22 വർഷം ഒന്നിച്ചു ജീവിച്ചതിനു ശേഷമാണ് ആശിഷ് പീലുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. ഇക്കാലയളവിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേത്. ഞങ്ങളുടെ മകന് 22 വയസ്സായി.(Image: Instagram)
4/ 7
എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഒന്നിച്ച് ഒരുപാട് കാലം ജീവിച്ചതിനു ശേഷമാണ് തങ്ങളുടേത് വ്യത്യസ്ത വഴികളാണെന്ന് തിരിച്ചറിഞ്ഞത്. (Image: Instagram)
5/ 7
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ തങ്ങൾ ആവുന്നതെല്ലാം ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ രണ്ടിൽ ഒരാൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മനസ്സിലായി. അത് ആ വ്യക്തിയുടെ സന്തോഷമില്ലാതാക്കും.(Image: Instagram)
6/ 7
എല്ലാവർക്കും വേണ്ടത് സന്തോഷമാണല്ലോ, ആ ഘട്ടത്തിലാണ് വേർപിരിയാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചിരുന്നാണ് വേർപിരിയാനുള്ള തീരുമാനം എടുത്തതെന്നും ആശിഷ് വ്യക്തമാക്കി. (Image: Instagram)
7/ 7
ബോളിവുഡ്, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി.(Image: Instagram)