അറുപതാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥി (Ashish Vidyarthi) പുനർവിവാഹിതനായിരിക്കുന്നു. വിവാഹവേളയിലെ ഒരു ചിത്രം പുറത്തുവന്നത് മുതലാണ് ഇക്കാര്യം എങ്ങും ചർച്ചയായി മാറിയത്. രൂപാലി ബറുവ എന്ന ആസാം സ്വദേശിനിയെയാണ് ആശിഷ് വിദ്യാർത്ഥി ജീവിത സഖിയാക്കിയത്. ഇരുവരും വിവാഹവേഷത്തിൽ പൂമാലയുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങിയത്