ഇംഗ്ലീഷ് പുസ്തകങ്ങൾ കണ്ടാൽ ഒറ്റ ഇരുപ്പിനു വായിച്ചു തീർക്കുന്ന കുഞ്ഞ് താരപുത്രി. മകൾക്കായി പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വാങ്ങിക്കൊടുക്കുന്ന അമ്മ. ഇത്രയും കേട്ടാൽ മലയാളി പ്രേക്ഷകർ എളുപ്പം ഉത്തരം പറയും. സുപ്രിയ മേനോനും മകൾ അലംകൃതയും. പൃഥ്വിരാജ്, സുപ്രിയ ദമ്പതികളുടെ ഏക പുത്രിക്ക് ഇഷ്ടം പുസ്തകങ്ങളോടാണ് എന്ന് എടുത്തുപറയേണ്ട കാര്യമില്ല. പക്ഷെ പുസ്തകങ്ങളെ സ്നേഹിക്കുന്ന മറ്റൊരു താരപുത്രിയും മലയാളത്തിലുണ്ട് (ചിത്രം: ഇൻസ്റ്റഗ്രാം)