തെന്നിന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ (most eligible bachelor)ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ, ബാഹുബലി താരം പ്രഭാസ് (Prabhas). പ്രഭാസിന്റെ വിവാഹം എന്നാണെന്നാണ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന കാര്യം.
2/ 7
നേരത്തേ, സഹതാരം അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നത്.
3/ 7
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞു മാറുന്ന താരമാണ് 42 കാരനായ പ്രഭാസ്. ബാഹുബലി സിനിമയുടെ ചിത്രീകരണത്തിനു ശേഷം വിവാഹമുണ്ടാകുമെന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷവും പ്രാഭാസ് സിനിമാ തിരക്കുകളിലേക്ക് മടങ്ങി.
4/ 7
ഇപ്പോഴിതാ പ്രഭാസിന്റ വിവാഹം എന്നുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആചാര്യ വിനോദ് കുമാർ എന്ന ജോത്സ്യൻ. പ്രവചന പ്രകാരം പ്രഭാസിന്റെ വിവാഹത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല.
5/ 7
ഈ വർഷം പ്രഭാസിന് വളരെ പ്രത്യേകതയുള്ളതാണെന്നും വിവാഹവും ഈ വർഷം തന്നെയുണ്ടാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം. 2022 ഒക്ടോബറിനും 2023 ഒക്ടോബറിനും ഇടയിൽ വിവാഹം ഉണ്ടാകുമെന്നാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയുള്ള പ്രവചനം.
6/ 7
പ്രണയത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന പ്രതീക്ഷ തെറ്റിയതാണ് വിവാഹം വൈകാൻ കാരണമെന്നായിരുന്നു മുമ്പ് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞത്. ബാഹുബലിയുടെ ചിത്രീകരണത്തിനു ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്ന് അമ്മയ്ക്ക് വാക്കുകൊടുത്തിരുന്നതായും പ്രഭാസ് പറഞ്ഞിരുന്നു.
7/ 7
തന്റെ വിവാഹകാര്യം വീട്ടിലെ സ്ഥിരം ചർച്ചാവിഷയമാണെന്നും ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞു.