ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 76 വനിതകളാണ് വിജയിച്ചത്. ഇവരിൽ ഏറ്റവും സുന്ദരിയായി കണക്കാക്കുന്നത് മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്ന് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൗർ റാണ ആണ്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവനീത് കൗർ വിജയിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. നവനീത് അഭിനയിച്ച മലയാളചിത്രം റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ലവ് ഇൻ സിംഗപ്പൂർ ആണ്. മമ്മൂട്ടിയുടെ നായികയായാണ് നവനീത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ൽ എന്‍ സി പിയുടെ ടിക്കറ്റിൽ അമരാവതിയിൽ നിന്നു ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം ഭർത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്നേരയിൽ നിന്നുള്ള സ്വതന്ത്ര എം എല്‍ എ ആണ്. ആ മണ്ഡലവും അമരാവതിയിൽ ഉൾപ്പെടുന്നതാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ എംപിയായി മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന നവനീത് കൗർ റാണ നരേന്ദ്രമോദി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.