ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ബോയ് ബാൻഡാണ് സൗത്ത് കൊറിയൻ ബാൻഡായ ബിടിഎസ്. പത്ത് വർഷം മുമ്പ് ഏഴ് ആൺകുട്ടികളെ ഒന്നിപ്പിച്ച് ആരംഭിച്ച ബിടിഎസ് ഇന്ന് ലോകം മുഴുവൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
2/ 10
സംഗീതവും ചടുലമായ നൃത്തവും മാത്രമല്ല ഈ ആൺകുട്ടികൾക്ക് ആരാധകരെ സൃഷ്ടിക്കാൻ കാരണം. ഗൂഗിളിൽ ബിടിഎസ് അംഗങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ തിരയുന്നത് അവരുടെ സൗന്ദര്യ രഹസ്യം എന്താണെന്നാണ്.
3/ 10
അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തിരഞ്ഞെടുത്തത് ബിടിഎസ് താരം വി( കിം ടേഹ്യൂങ്) യെ ആയിരുന്നു. എന്താണ് ബിടിഎസ് താരങ്ങളുടെ സൗന്ദര്യ രഹസ്യം. അറിയാം.
4/ 10
ബിടിഎസ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഇരുപത്തിയാറുകാരനായ വി എന്നറിയപ്പെടുന്ന കിം ടേഹ്യൂങ്ങിനാണ്. മുഖം വൃത്തിയാക്കാൻ ക്രീം ഉപയോഗിക്കുകയാണത്രേ വിയുടെ ബ്യൂട്ടി സീക്രട്ട്.
5/ 10
ബിടിഎസ് താരങ്ങളിൽ ഏറ്റവും ഇളയ ആളും ആരാധകരിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന ജംങ് കൂക്ക് മുഖക്കുരുവിനെ നേരിടാൻ ആശ്രയിക്കുന്നത് ആപ്പിൾ സൈഡർ വിനാഗിരിയാണ്. മുഖത്ത് ഈർപ്പം നിലനിർത്താൻ ജോജോബാ ഓയിൽ തേച്ച് മസാജ് ചെയ്യും.
6/ 10
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ജിമിന്റെ തിളങ്ങുന്ന സൗന്ദര്യ രഹസ്യം ഇതാണ്. മുഖം നന്നായി കഴുകി വൃത്തിയാക്കി വേണം രാത്രി ഉറങ്ങേണ്ടതെന്നും ജിമിൻ പറയുന്നു.
7/ 10
രാവിലെ ഉറക്കമുണർന്ന ഉടൻ മുഖം കഴുകി വൃത്തിയാക്കി ക്രീം പുരട്ടുക എന്നതാണ് ജെ-ഹോപ്പിന്റെ സൗന്ദര്യ സംരക്ഷണ രീതി.
8/ 10
മുഖത്ത് ഈർപ്പം നിലനിർത്താൻ ഫെയ്സ്മാസ്ക് ഉപയോഗിക്കണമെന്നാണ് സുഗയുടെ അഭിപ്രായം.
9/ 10
വരണ്ട ചർമമാണ് ബിടിഎസ് ലീഡർ ആർഎമ്മിന്റേത്. വരണ്ട ചർമ്മത്തിൽ ഈർപം നിലനിർത്താൻ മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കണമെന്ന് ആർഎം പറയുന്നു.
10/ 10
സുഗയുടേതു പോലെ ഈർപം നിലനിർത്താൻ ഫെയ്സ് മാസ്ക് ഉപയോഗിക്കാനാണ് ജിൻ പറയുന്നത്.