ഞായറാഴ്ച നടന്ന, ഈ വര്‍ഷത്തെ അമേരിക്കന്‍ മ്യൂസിക് അവാര്‍ഡുകളുടെ (American Music Awards 2021) വിതരണച്ചടങ്ങ് കേവലം സംഗീതത്തിന്റെയും കലാകാരന്മാരുടെയും ആഘോഷം മാത്രമായിരുന്നില്ല. ചില ശ്രദ്ധേയമായ ഫാഷന്‍ പ്രദര്‍ശനങ്ങൾക്കുള്ള വേദി കൂടിയായിരുന്നു അത്. 2020 ലെ കോവിഡ് 19 മഹാമാരിക്കും (Covid Pandemic) തുടര്‍ന്നുള്ള ലോക്ക്ഡൗണിനും ശേഷം സെലിബ്രിറ്റികള്‍ തങ്ങളുടെ ഫാഷന്‍ സങ്കല്പങ്ങള് വളരെ ആവേശപൂര്‍വ്വമായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷത്തെ ശ്രദ്ധേയമായ എഎംഎ റെഡ് കാര്‍പറ്റ് ലുക്കുകള്‍ നോക്കാം:
കാര്‍ഡി ബി (Cardi B): ഞായറാഴ്ചത്തെ എഎംഎ 2021ന് എത്തിയ അമേരിക്കന്‍ ഹിപ് ഹോപ്പ് ആര്‍ട്ടിസ്റ്റ് ആഘോഷ നിശയില്‍ ഷോ-സ്റ്റോപ്പിംഗ് ശൈലികളുടെ ഒരു പരമ്പര തന്നെ അവതരിപ്പിച്ചു. 29 കാരിയുടെ ആദ്യ വരവില്‍ മുഖംമൂടി ധരിച്ച ഒരാളാണ് എന്നു മാത്രമാണ് എല്ലാവരും കരുതിയത്. മുഖം മറയ്ക്കുന്ന ഷിയാപരെല്ലി ധരിച്ചായിരുന്നു ചുവന്ന പരവതാനിയില്‍ കാര്‍ഡി ബി എത്തിയത്. നിലത്ത് മുട്ടുന്ന നീളമുള്ള കറുത്ത വസ്ത്രവും മൂടുപടവും, സ്വര്‍ണ്ണ മുഖംമൂടിയും ആകർഷണീയമായ മാതൃകയിലുള്ള കമ്മലുകളും അണിഞ്ഞായിരുന്നു അവര്‍ വന്നത്. കറുത്ത കയ്യുറകളില്‍ നീണ്ട സ്വര്‍ണ്ണ നഖങ്ങള്‍ ഘടിപ്പിച്ചുകൊണ്ട് കാര്‍ഡി തന്റെ ഗ്ലാമറസ് ലുക്ക് പൂര്‍ത്തിയാക്കി. Photo- Instagram
ബിടിഎസ് (BTS): ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ വിജയികളായബിടിഎസിന്റെ ഏഴ് അംഗങ്ങള്‍ -ജിന്‍, ജങ്കൂക്ക്, ജിമിന്, സുഗ, വി, ആര്‍എം, ജെ.ഹോപ്പ് - അവരുടെ ലൂയി വിറ്റണ് സ്യൂട്ടുകള്‍ അണിഞ്ഞായിരുന്നു ചുവന്ന പരവതാനി നടന്നു കയറിയത്. ഫ്രഞ്ച് ഫാഷന്‍ ഹൗസിന്റെ ആഗോള അംബാസഡര്‍മാര്‍ കൂടിയായ സപ്ത താരങ്ങള്‍ പരിപാടിക്കായി ചില ഫാഷനബിള്‍ സ്യൂട്ടുകളും ധരിച്ചിരുന്നു. Photo- Twitter
ഒലിവിയ റോഡ്രിഗോ (Olivia Rodrigo): കൗമാരക്കാരിയായ പോപ്പ് താരത്തിന്റെ റെഡ് കാര്‍പെറ്റ് ലുക്ക് ഈ വര്‍ഷത്തെ എഎംഎയിലെ ഏറ്റവും ഗ്ലാമറസ് ലുക്കുകളില്‍ ഒന്നായി മാറി. ഡേവിഡ് കോമ ഡിസൈന്‍ ചെയ്ത പെരിവിങ്കിള്‍ വസ്ത്രമാണ് റോഡ്രിഗോ ധരിച്ചിരുന്നത്. സ്ട്രാപ്പി വസ്ത്രത്തില്‍ കഴുത്തില്‍ താങ്ങിനിര്‍ത്തുന്ന വള്ളികളോടൊപ്പം സുതാര്യമായ സീക്വിനുകളായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം ഗൗണിന് അടിയിലായി ഹൈ വേസ്റ്റഡ് അടിവസ്ത്രവും റോഡ്രിഗോ ധരിച്ചിരുന്നു. Photo- Instagram
വിന്നി ഹാര്‍ലോ (Winnie Harlow): തന്റെ ആഭരണങ്ങള്‍ ചേര്‍ത്തുള്ള സൂപ്പര്‍ ഷൈര്ഡ് മിനിഡ്രസ് ധരിച്ച് എത്തിയ ഈ കനേഡിയന്‍ മോഡല്‍ എഎംഎയില്‍ നിമിഷങ്ങള്‍ കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറി. സുഹൈര്‍ മുറാദ് വസ്ത്രം ധരിച്ച 27 കാരി, വസ്ത്രത്തിന്റെ ഭാഗമായി തന്റെ പാദങ്ങളില്‍ ഒരു ജോടി തുറന്ന ടോഡ് സ്ട്രാപ്പി ഹീലുകളും, തലയില്‍ ഹെഡ്ബാന്‍ഡ് കിരീടവും അണിഞ്ഞിരുന്നു. Photo- Instagram