ലിങ്ക് വഴി പണിപ്പെട്ട് ഡൗൺലോഡ് ചെയ്തിരുന്ന Bev Q ആപ്പ് പ്ലേസ്റ്റോറിൽ എത്തിയപ്പോൾ ലഭിക്കുന്നത് തണുപ്പൻ പ്രതികരണം. ഇന്ന് മുതലാണ് ആപ്പ് പ്ലേസ്റ്റോറിൽ നേരിട്ട് ലഭ്യമായത്
2/ 4
കേവലം 2.3 ആണ് സ്റ്റോറിൽ ആപ്പിന് ഉപയോക്താക്കൾ നൽകിയിരിക്കുന്ന റേറ്റിംഗ്. തുടക്കത്തിൽ തന്നെ ആപ്പിനെ പറ്റി പരാതികളുടെ പ്രളയമാണ്
3/ 4
ആപ്പിൽ കയറി ബുക്കിങ് നടത്താൻ അനുയോജ്യമല്ലാത്ത സമയം ലഭിക്കുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കയറിയവർ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ആക്ഷേപം വ്യാപകമാണ്. ഇതിനെ സംബന്ധിച്ചുള്ള ട്രോൾ ആണ് ഇവിടെ കാണുന്നത്
4/ 4
ഒടിപി സേവനദാതാക്കളുടെ എണ്ണം മൂന്നാക്കി ബുക്കിംഗ് അപാകതകൾ പരിഹരിച്ചപ്പോൾ മദ്യശാലകളിൽ ഇതിന്റെ തുടർന്നുള്ള ഏകോപനം താളം തെറ്റിയിരുന്നു. ബുക്കിങ് ഇല്ലാതെ ചിലയിടങ്ങളിൽ മദ്യം നൽകിയതും വാർത്തയായി