ഈ വർഷത്തിന്റെ തുടക്കം അത്ര സന്തോഷകരമല്ലാത്ത കാര്യങ്ങളാണ് നടി ഭാമയുടെ (Bhama) വ്യക്തിജീവിത്തിൽ നിന്നും പുറത്തുവന്നത്. ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങൾ ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അപ്രത്യക്ഷമായതാണ് എല്ലാത്തിനും തുടക്കമിട്ടത്. കൂടാതെ പ്രൈവറ്റ് അക്കൗണ്ട് ഉൾപ്പെടെയുള്ളിടത്ത് ഭാമ ഭർത്താവിന്റെ പേരൊഴിവാക്കിയിരുന്നു. ബിസിനസുകാരനാണ് അരുൺ. വിവാഹശേഷം ഭാമ സിനിമയിൽ അഭിനയിച്ചിരുന്നില്ല
ഇൻസ്റ്റഗ്രാമിൽ പോലും ഭാമ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ കുടുംബത്തിന്റേതായി പോസ്റ്റ് ചെയ്തിരുന്നുള്ളൂ. അതിനു മുൻപ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചില നിമിഷങ്ങൾ പകർത്തിയിരുന്നു. എന്നാൽ പ്രചാരണങ്ങൾ കടുത്തപ്പോഴും ഭാമ സ്വകാര്യജീവിതത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. പക്ഷെ ഇപ്പോൾ നൽകുന്ന ചില അപ്ഡേറ്റുകൾ അതിനുള്ള മറുപടിയായാണോ ഭാമ പുറത്തുവിടുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു (തുടർന്ന് വായിക്കുക)