നടി ഭാമയുടെ (Bhamaa) മകൾ ഗൗരിയുടെ ആദ്യ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ. ഭർത്താവ് അരുണിന്റെയും മകളുടെയും ഒപ്പമുള്ള ചിത്രങ്ങളാണ് ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. അച്ഛന്റെയും അമ്മയുടെയും കയ്യിലും തോളത്തുമിരുന്ന് പോസ് ചെയ്യുന്ന പിങ്ക് ഉടുപ്പുകാരിയാണ് ഗൗരി. ആദ്യമായാണ് ഭാമ മകളുടെ മുഖം പുറത്തുവിടുന്നത്
സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് നടി ഭാമ . കുഞ്ഞ് പിറന്ന ശേഷമോ അതിനു മുൻപോ കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. അതുപോലെ തന്നെയായിരുന്നു നടി മിയ ജോർജും. ഇരുവരെയും ഇക്കാര്യത്തിൽ ആരാധകർ പ്രശംസിക്കുകയും ചെയ്തു