ബോളിവുഡ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ബിപാഷ ബസുവും (Bipasha Basu) കരൺ സിംഗ് ഗ്രോവറും (Karan Singh Grover). ഇരുവരും വിവാഹിതരായത് മുതൽ നടിയുടെ ഗർഭധാരണത്തെക്കുറിച്ച് ആരാധകർ ഊഹാപോഹങ്ങൾ പരത്തിയിരുന്നു. എന്നാൽ ബിപാഷ ഇത് നിഷേധിക്കുകയും വെറും കിംവദന്തിയെന്ന് പറയുകയും ചെയ്തിരുന്നു
2/ 8
2015-ൽ ബിപാഷയും കരണും അവരുടെ 'എലോൺ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രണയത്തിലായത്. അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി ഓഫ് സ്ക്രീനിലെ പ്രണയത്തിന് വഴിയൊരുക്കി. പരസ്പരം പ്രണയത്തിലായ ശേഷം, 2016 ഏപ്രിൽ 30 ന് ഇരുവരും വിവാഹിതരായി (തുടർന്ന് വായിക്കുക)
3/ 8
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിപാഷ ബസുവും അവരുടെ ഭർത്താവ് കരൺ സിംഗ് ഗ്രോവറും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ദമ്പതികളോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ഈ വാർത്ത പങ്കിടുകയും തങ്ങളുടെ ‘സന്തോഷവാർത്ത’ ദമ്പതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രസ്താവിച്ചു
4/ 8
ബിപാഷയും കരണും മാതാപിതാക്കളാകാനുള്ള ആവേശത്തിലും സന്തോഷത്തിലുമാണെന്നും ഉറവിടം വെളിപ്പെടുത്തി
5/ 8
2022 മാർച്ച് 8-ന് ഭർത്താവ് കരൺ സിംഗ് ഗ്രോവറിനും കുടുംബത്തിനും ഒപ്പം അത്താഴത്തിന് പോയ ബിപാഷ ബസുവിനെ ഒരു റെസ്റ്റോറന്റിന് പുറത്ത് വച്ച് പാപ്പരാസികൾ ക്യാമറയിൽ പകർത്തിയിരുന്നു
6/ 8
ഫാമിലി ഔട്ടിങ്ങിനായി, ബിപാഷ ഒരു നീളൻ നീല ഷർട്ട് ധരിക്കുകയും ഭർത്താവ് കരണിനൊപ്പം പാപ്പുകൾക്ക് പോസ് ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ പോസ്റ്റ് ചെയ്തയുടനെ ഗർഭധാരണത്തെക്കുറിച്ച് ഊഹാപോഹങ്ങളുമായി നെറ്റിസൺസ് കമന്റ് സെക്ഷൻ നിറച്ചു
7/ 8
നേരത്തെ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ, ബിപാഷ ബസു തന്റെ നിരന്തരമായ ഗർഭധാരണ റിപ്പോർട്ടുകളെക്കുറിച്ച് മാധ്യമങ്ങളിൽ തുറന്നുപറയുകയും കുട്ടികളുള്ളതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയും ചെയ്തിരുന്നു
8/ 8
തന്റെ ഗർഭധാരണത്തെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് കാണുമ്പോഴെല്ലാം അത്തരം വാർത്തകൾ ശ്രദ്ധിക്കാറില്ലെന്ന് നടി പറഞ്ഞിരുന്നു