ഒരു വീട് (house) വാങ്ങുമ്പോൾ എന്തെല്ലാം പ്രതീക്ഷകളാണുണ്ടാവുക. എല്ലാവരും പുതിയ വീട് തന്നെ വാങ്ങണമെന്നില്ല. ചിലരെങ്കിലും മുൻപ് താമസമുണ്ടായിരുന്നതോ, വേറാരെങ്കിലും പണികഴിപ്പിച്ചതോ ആയ വീട് വാങ്ങി താമസമാക്കാറുണ്ട്. അത്തരത്തിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന ഒരു വീട് ഇപ്പോൾ ചർച്ചയാവുകയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു 'സൗകര്യമാണ്' ഈ വീടിന്റെ പ്രത്യേകത
വിൽപ്പനയ്ക്കായി വച്ച ഒരു വലിയ ഫാമിലി ഹോമിലെ വിചിത്രമായ ഒരു സവിശേഷത നെറ്റിസൺമാരെ അമ്പരപ്പിച്ചു കഴിഞ്ഞു. അതായത് പ്രകൃതിയുടെ വിളി വന്നാൽ, അതിനായി സ്ഥലം കണ്ടെത്താൻ അധികം കഷ്ടപ്പെടേണ്ട, വീടിന്റെ പടിക്കെട്ടിൽ തന്നെ സംഗതി ഫിറ്റ് ചെയ്തിട്ടുണ്ട്. വിശ്വാസം വരുന്നില്ലെങ്കിൽ ചുവടെ കാണുന്ന ചിത്രവും വിവരങ്ങളും പരിശോധിക്കുക (തുടർന്ന് വായിക്കുക)
പുറത്ത് നിന്ന് നോക്കിയാൽ, പെൻസിൽവാനിയയിലെ ന്യൂടൗണിലുള്ള 4,20,000 ഡോളർ (3.2 കോടി രൂപ) വരുന്ന വസ്തു ശാന്തമായ ഒരു പുരയിടം പോലെയാണ്. മൂന്ന് കൂറ്റൻ കിടപ്പുമുറികൾ, വുഡ് ഡീറ്റൈലിംഗ് ഉള്ള ഒരു അടുക്കള, ഒരു അടുപ്പ് ഉള്ള സ്വീകരണമുറി എന്നിവ ഏറെ ആകർഷകമാണ്. എന്നാൽ വസ്തുവിന്റെ പ്രധാന ഗോവണിപ്പടിയിൽ ഉണ്ടായിരിക്കാൻ പാടില്ലാത്ത ഒരു അധിക വസ്തു ഉണ്ട്. അതാണിത്