ട്രംപിന്റെ റോൾസ് റോയസ് ഫാന്റം സ്വന്തമാക്കാൻ ബോബി ചെമ്മണ്ണൂർ
പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റമാണ് ബോബി ചെമ്മണ്ണൂർ സ്വന്തമാക്കാനൊരുങ്ങുന്നത്.
News18 Malayalam | January 11, 2021, 3:35 PM IST
1/ 6
സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ ഉപയോഗിച്ചിരുന്ന റോൾസ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റമാണ് ബോബി ചെമ്മണ്ണൂർ സ്വന്തമാക്കാനൊരുങ്ങുന്നത്.
2/ 6
ഇതിനായി ലേലത്തിൽ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ട്രംപിൻന്റെ റോൾസ് റോയസ് മെകം ഓക്ഷൻസ് എന്ന വെബ്സൈറ്റിലാണു ലേലത്തിൽ വച്ചിരിക്കുന്നത്.
3/ 6
ഈ ഫാന്റത്തിന് മൂന്നു മുതൽ നാലു ലക്ഷം ഡോളർ ( 2.20 മുതൽ 2.90 കോടി രൂപ) വരെയാണ് വില പ്രതീക്ഷിക്കുന്നത്. കാർ ഉപയോഗിച്ചിരുന്നെങ്കിലും നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല.
4/ 6
ആഡംബരത്തിന്റെ അവസാനവാക്കായ ഈ കാർ 91,249 കിലോമീറ്റർ ഓടിയിട്ടുണ്ട്. തിയേറ്റർ, സ്റ്റാർ ലൈറ്റ് ഹെഡ്ലൈനർ, ഇലക്ട്രോണിക് കർട്ടൻ എന്നിവയാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. 2010 ൽ റോൾസ് റോയസ് 537 ഫാന്റം കാറുകളാണ് ആകെ നിർമ്മിച്ചിട്ടുള്ളത്.
5/ 6
റോൾസ് റോയ്സ് നൽകിയ ഓണേഴ്സ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. "I loved this car, it is great! Best of luck" എന്നാണ് അതിൽ കുറിച്ചിരിക്കുന്നത്.
6/ 6
6.75 ലിറ്റർ എൻജിനാണ് കാറിനു കരുത്തേകുന്നത്. ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ മോഡാണ് വാഹനത്തിന്.