വർഷങ്ങളായി സിനിമയിൽ അഭിനയിച്ച് കോടിക്കണക്കിനു രൂപ സമ്പാദിച്ച ചില ബോളിവുഡ് താരങ്ങളാണിവർ (Bollywood actors). എന്നാൽ, താമസം എവിടെയെന്നു ചോദിച്ചാൽ വാടകവീട്ടിൽ എന്നാവും ഇവരുടെ ഉത്തരം. തീർത്തും മനോഹരമായ വീടുകൾ വാങ്ങാൻ നിൽക്കുന്നതിനു പകരം അത് വാടകയ്ക്കെടുത്തു താമസിക്കുകയും കൂടുതൽ മികച്ച വാസസ്ഥലം കണ്ടെത്തിയാൽ അങ്ങോട്ട് മാറുകയും ചെയ്യുക ഇവരുടെ പതിവാണ്. എന്നാൽ സ്വന്തം വീടും സ്ഥലവും ഒക്കെ ഇവർക്കുണ്ടാവുകയും ചെയ്യും. ഋതിക് റോഷൻ മുതൽ സണ്ണി വരെയുള്ള താരങ്ങൾ ആ പട്ടികയിൽ ഉണ്ട്. അവർ ആരെല്ലാമെന്നു നോക്കാം
പ്രഭാദേവി ടവേഴ്സിലെ വാടക അപ്പാർട്ട്മെന്റിലാണ് 'സിംബ' നായകൻ രൺവീർ സിങ്ങും ഭാര്യ ദീപികയും താമസിക്കുന്നത്. വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, നടൻ തന്റെ താമസത്തിനായി പ്രതിമാസം 7 ലക്ഷത്തോളം വാടക നൽകുന്നു. കോടികൾ മുടക്കി ഇവർ വാങ്ങിയ നാലുനില ഫ്ലാറ്റിലേക്ക് അധികം വൈകാതെ താമസം മാറാനും സാധ്യതയുണ്ട് (തുടർന്ന് വായിക്കുക)