ബോളിവുഡ് നടിമാരായ മൗനി റോയിയും ദിഷ പടാനിയും ഇപ്പോൾ യുഎസ് ടൂറിലാണ്. അക്ഷയ് കുമാർ, സോനം ബജ്വ, നോറ ഫത്തേഹി എന്നിവരോടൊപ്പമാണ് ട്രിപ്പ്. രണ്ട് സുന്ദരികളും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മൗനി റോയി. വെളുത്ത ബിക്കിനി ടോപ്പും പിങ്ക് നിറത്തിലുള്ള മൈക്രോ മിനി സ്കേർട്ടുമാണ് ദിഷയുടെ വേഷം. വെളുത്ത ഷോർട്ട് ഡ്രസ്സാണ് മൗനിയുടേത്. ‘ഞാനും എന്റെ ഡിയും’ എന്ന ക്യാപ്ഷനോടെയാണ് മൗനി റോയി ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ പങ്കിട്ടതിന് തൊട്ടുപിന്നാലെ, “ലവ് യു മൈ മോൺ ❤️❤️❤️❤️” എന്ന് ദിഷ കമന്റും ചെയ്തു. ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുയാണ്.