ബോളിവുഡിൽ അടുത്തിടെ വിവാഹിതയായ നടിയാണ് യാമി ഗൗതം. സംവിധായകൻ ആദിത്യ ധറുമായുള്ള യാമിയുടെ വിവാഹം അതിന്റെ ലാളിത്യം കൊണ്ടാണ് ചർച്ചയായത്. വിവാഹ ചടങ്ങുകളിലുള്ള ലാളിത്യം താരം അന്ന് ഉപയോഗിച്ച ആഭരണങ്ങൾക്ക് ഇല്ല. പ്രമുഖ ബ്രാൻഡായ ബുൾഗരി (Bvlgari) യുടെ മംഗൽസൂത്രയാണ് താരത്തിന്റേത്. 3,49,000 രൂപയാണ് ഇതിന്റെ വില.