ഇന്നലെ രാത്രിയാണ് ആരാധകരെ ആശ്ചര്യപ്പെടുത്തി ആ സന്തോഷ വാർത്ത പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും (Priyanka Chopra and Nick Jonas )പങ്കുവെച്ചത്. വാടക ഗർഭപാത്രത്തിലൂടെയാണ് പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് ജനിച്ചത്.
2/ 9
സന്തോഷവാർത്ത പങ്കുവെച്ചതിനു പിന്നാലെ ബോളിവുഡിലെയും ഹോളിവുഡിലേയും പ്രമുഖരെല്ലാം താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഇതിനു മുമ്പും വാടക ഗർഭപാത്രത്തിലൂടെ നിരവധി താരങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടായിട്ടുണ്ട്.
3/ 9
2021 നവംബറിലാണ് അമ്മയായ കാര്യം ബോളിവുഡ് നടി പ്രീതി സിന്റ അറിയിച്ചത്. വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാവായെന്ന ഇരട്ടി സന്തോഷം പ്രീതി സിന്റ പങ്കുവെച്ചു. ജിയ, ജയ് എന്നിങ്ങനെയാണ് പ്രീതിയുടെ മക്കളുടെ പേര്.
4/ 9
2020 ലാണ് ഷിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് ഷിൽപ വീണ്ടും അമ്മയായത്.
5/ 9
തുഷാർ കപൂറാണ് വാടക ഗർഭപാത്രത്തിലൂടെ അച്ഛനായ മറ്റൊരു ബോളിവുഡ് താരം. 2016 ലാണ് ലക്ഷ്യ എന്ന ആൺകുഞ്ഞ് പിറന്നത്.
6/ 9
ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് 2017 ലാണ് വാടക ഗർഭപാത്രത്തിലൂടെ ഇരട്ടകുട്ടികളായ യാഷും റൂഹിയും പിറന്നത്.
7/ 9
2017 ൽ സണ്ണി ലിയോണിക്കും ഭർത്താവ് ഡാനിയൽ വെബ്ബറിനും വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നത്. 2017 ൽ ഇവർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു.
8/ 9
തുഷാർ കപൂറിന് പിന്നാലെ സഹോദരിയും നിർമാതാവുമായ ഏക്താ കപൂറും വാടക ഗർഭപാത്രത്തിലൂടെ അമ്മയായി.
9/ 9
ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മൂന്നാമത്തെ കുഞ്ഞ് പിറന്നത് വാടക ഗർഭപാത്രത്തിലൂടെയാണ്. 2013 ലാണ് അഭ്റാം ജനിച്ചത്.