രഞ്ജിനി ഹരിദാസിന്റെ (Ranjini Haridas) ഏക സഹോദരൻ ശ്രീപ്രിയന്റെ വധുവായി കുടുംബത്തിലേക്കെത്തിയതാണ് ബ്രീസ് ജോർജ്. വളരെ വർഷങ്ങൾക്ക് മുൻപേ വിടവാങ്ങിയ അച്ഛന്റെ അഭാവത്തിൽ കാരണവന്മാരുടെ സ്ഥാനത്തു നിന്ന് വിവാഹം നടത്തിയത് രഞ്ജിനിയും അമ്മ സുജാതയും. ജാതിമതങ്ങളുടെ വേലിക്കെട്ടുകൾ ഭേദിച്ച്, ഹിന്ദു- ക്രിസ്ത്യൻ ആചാരങ്ങളിൽ ഒരേ ദിവസം രണ്ടു വിവാഹച്ചടങ്ങുകൾ നടത്തിയാണ് ശ്രീപ്രിയനും ബ്രീസും ജീവിതത്തിൽ ഒന്നിച്ചത്
വിവാഹത്തിനു മുൻപേ ശ്രീപ്രിയന് കാൽതൊട്ട് അനുഗ്രഹം വാങ്ങാനും ഉള്ളത് രഞ്ജിനി തന്നെയാണ്. ആ വീഡിയോയും ചിത്രങ്ങളും ഇതിനു മുൻപേ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. നാത്തൂന് സിസ്റ്റർ-ഇൻ-ലോ എന്നാണ് പറയുന്നതെങ്കിൽ, ബ്രീസ് തനിക്ക് സിസ്റ്റർ ആണെന്ന് രഞ്ജിനി കുറിച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട 'ചേച്ചിയെ' കുറിച്ച് എത്ര പറഞ്ഞാലും ബ്രീസിനും മതിവരില്ല. ബ്രീസിന്റെ വാക്കുകൾ കേട്ടോളൂ (തുടർന്ന് വായിക്കുക)