ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ കണ്ടുമോഹിച്ച വിവാഹ വസ്ത്രം വാങ്ങി; കിട്ടിയത് കണ്ട് ഞെട്ടി നവവധു
Bride gets a totally different wedding gown after placing order online | ചിത്രത്തിൽ കാണുംവിധമുള്ള തൂമഞ്ഞു പോലത്തെ വിവാഹ ഗൗൺ ഓർഡർ നൽകിയ യുവതിക്ക് ലഭിച്ചത് പാകമല്ലാത്ത, ശരീരം വെളിവാകുന്ന വസ്ത്രം!
ഓൺലൈനിൽ കണ്ട് എന്തും ഓർഡർ ചെയ്യുന്നവർ ജാഗ്രത. വിശ്വസനീയമല്ലാത്ത ഇടങ്ങളിൽ നിന്നുമല്ലെങ്കിൽ ഏതുവിധേനയും വഞ്ചിതരായേക്കാം. അത്തരമൊരു അനുഭവം തുറന്നു പറയുകയാണ് ഒരു യുവതി. ഈ ചിത്രത്തിൽ കാണുംപോലെയുള്ള വിവാഹ വസ്ത്രത്തിനാണ് ഇവർ ഓൺലൈൻ ആയി ഓർഡർ നൽകിയത്
2/ 6
ഓൺലൈനിൽ വിലപേശി വാങ്ങിയ വസ്ത്രം കിട്ടിയപ്പോഴാണ് തനിക്ക് പറ്റിയ അമളി യുവതിക്ക് മനസ്സിലായത്. അതീവ നിരാശയായിരുന്നു ഫലം. കിട്ടിയ വസ്ത്രം ധരിച്ചുകൊണ്ട് യുവതി മറ്റൊരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു
3/ 6
മെഗാൻ ടെയ്ലർ എന്ന വിദേശവനിതയ്ക്കാണ് അബദ്ധം പറ്റിയത്. വസ്ത്രം പാകമല്ല എന്ന് മാത്രമല്ല, ശരീരം വെളിവാകുന്ന തരത്തിലാണ് ചെയ്തിരിക്കുന്നതും. 60 പൗണ്ട് അഥവാ 5,700 രൂപയാണ് ഈ ഗൗണിന്റെ വില
4/ 6
പക്ഷെ അതുംകൊണ്ട് മിണ്ടാതെയിരിക്കാൻ ഈ 23കാരി തീരുമാനിച്ചില്ല. ഉടൻ തന്നെ നിർമ്മാതാക്കളെ വിളിച്ചു സംസാരിച്ചു. യഥാർത്ഥ പാക്കേജിംഗും പെട്ടിയും കൂടെ നൽകിയാൽ മാത്രമേ പണം തിരികെ നൽകാൻ സാധിക്കൂ എന്നവർ. എന്നാൽ മെഗാൻ അത് രണ്ടും തുടക്കത്തിലേ ഉപേക്ഷിച്ചിരുന്നു
5/ 6
തന്റെ വിവാഹമാണ് അലങ്കോലമായതെന്നും, പണം തിരികെ ലഭിച്ചേ പറ്റൂ എന്നും മെഗാൻ. ഒടുവിൽ അവർ അതിനു വഴങ്ങി. പണം തിരികെ ലഭിച്ചു
6/ 6
ഇനിയിപ്പോൾ പുതിയ ഗൗൺ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് മെഗാൻ. അടുത്ത വേനൽക്കാലത്താണ് ഇവരുടെ വിവാഹം. കെയ്ത്ത് റെയ്ഡ് ആണ് വരൻ