നല്ല സാരിയുടുത്ത് വരാൻ രഘുവിന്റെ മാതാപിതാക്കൾ സംഗീതയോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് സംഗീതയുടെയും രഘുകുമാറിന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തു. ഇത് കൈയ്യാങ്കളിയുടെ വക്കിലെത്തിയതിനു പിന്നാലെ രഘുകുമാറിന്റെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറുകയാണെന്ന് വധുവിന്റെ ബന്ധുക്കളെ അറിയിച്ചു.