ഈ ചിത്രത്തിലെ വധുവിന്റെ കാലുകൾ എവിടെയെന്ന് നിങ്ങൾ കണ്ടോ? സ്ത്രീയുടെ കാലുകൾ എന്താണെന്നോ എവിടെയാണെന്നോ പറയാൻ ഏതാണ്ട് അസാധ്യമായതിനെ തുടർന്ന് വധൂവരന്മാരുടെ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ചിത്രം ഓൺലൈനിൽ നെറ്റിസൻമാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുയാണ്. പലരും നോക്കുമ്പോൾ ഒരുത്തരം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. പക്ഷെ ഉത്തരം അതല്ല എന്ന് പറയേണ്ടി വരും
'കഴിഞ്ഞ 10 മിനിറ്റായി ഞാൻ എന്റെ അനിയത്തിയോട് യുവതിയുടെ കാലുകൾ ഭർത്താവിന്റെ തോളിന് മുകളിലാണെന്ന് തോന്നുന്നതായി പറയാൻ ആരംഭിച്ചിട്ട് ... അവൾ അത് കാണുന്നില്ല,' എന്ന് ചിത്രത്തിൽ ഒരാൾ കമന്റ് ചെയ്തു. എന്നാൽ ആ കാലുകൾ ഭർത്താവിന്റെ ചുമലിൽ അല്ല ഇരിക്കുന്നത്. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഉത്തരം ഇവിടെ പറയാം (തുടർന്ന് വായിക്കുക)
യഥാർത്ഥത്തിൽ സംഭവിച്ചത്, വധുവിന്റെ കാലുകൾ വരന്റെ തോളിനു മുകളിലാണെന്ന മിഥ്യാധാരണ നൽകി, അതേ നിറത്തിലുള്ള വധുവിന്റെ വസ്ത്രത്തിൽ അവന്റെ വെളുത്ത ജാക്കറ്റ് ഇഴുകിച്ചേരുകയായിരുന്നു. അതിനാൽ, തുടക്കത്തിൽ വധുവിന്റെ ‘കാലുകൾ’ എന്ന് തോന്നിച്ചത് വരന്റെ കൈകൾ മാത്രമായിരുന്നു. ഇനിയും മനസ്സിലായില്ലെങ്കിൽ ഉത്തരം താഴെക്കൊടുത്തിട്ടുള്ള ചിത്രത്തിൽ ലഭിക്കും