ക്രൂരത എന്ന് വിളിച്ചാൽ മതിയാകുമോ എന്നറിയില്ല. കേവലം മൂന്നുമാസം പ്രായമുള്ള ഗർഭസ്ഥശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ചു കടന്ന ദമ്പതികളുടെ CCTV ദൃശ്യം സോഷ്യൽ മീഡിയയിൽ. പോലീസ് സംഭവം കണ്ടെത്തിയതും ശിശുവിനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അപ്പോഴേക്കും ശിശു മരിച്ചുകഴിഞ്ഞതായി ആശുപത്രിയിൽ നിന്നും സ്ഥിരീകരണം ലഭിച്ചു
രാത്രിയിലെ വിജനമായ വഴിയരികിൽ നിൽക്കുന്ന ദമ്പതികളിൽ നിന്നുമാണ് ദൃശ്യങ്ങളുടെ ആരംഭം. പുരുഷന്റെ കയ്യിൽ ഒരു ഫയൽ ഉണ്ട്. ഇരുവരും തിരിഞ്ഞ് നിന്ന് എന്തോ ചെയ്യുന്നത് പോലെ തോന്നുന്നുണ്ട്. ശേഷം ഗർഭസ്ഥശിശുവിനെ റോഡരികിൽ ഉപേക്ഷിക്കുന്നു. വഴിയിൽ വച്ച് തന്നെയാണോ ഗർഭസ്ഥശിശുവിനെ പുറത്തെടുത്തത് എന്ന് സംശയം ജനിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് (തുടർന്ന് വായിക്കുക)
കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന് സംശയിക്കുന്നവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൂറത്തിലെ ഗോദാദര എന്ന സ്ഥലത്താണ് സംഭവം. CCTV ഉണ്ടെന്ന് മനസിലാക്കാതെയാണ് ഇവർ ശിശുവിനെ ഉപേക്ഷിച്ചത്. ഇരുവരും ദൂരേക്ക് നടന്നു നീങ്ങുന്നിടത്താണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്. രാത്രി പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരമൊരു സംഭവം നടന്നതായി വിവരം ലഭിച്ചത്