മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം സുജാതയാണ് ചന്ദ്ര ലക്ഷ്മൺ (Chandra Lakshman). സിനിമയിലും ടി.വിയിലും അഭിനയജീവിതം തുടങ്ങിയ ചന്ദ്രയുടെ ജീവിതത്തിലേക്ക് നല്ല പാതിയായി ടോഷ് ക്രിസ്റ്റി (Tosh Christy) കടന്നു വന്നത് 2021 നവംബർ മാസത്തിലാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച 'സ്വന്തം സുജാത' എന്ന പരമ്പരയിലാണ് ഇവരുടെ പ്രണയം മൊട്ടിട്ടത്
അഭിനയ ലോകത്തെ ജനപ്രിയ നടിമാരിൽ ഒരാളാണ് ചന്ദ്ര. നീണ്ട ഇടവേളയ്ക്ക് ശേഷം 'സ്വന്തം സുജാത' എന്ന പരമ്പരയിൽ വേഷമിട്ട് ചന്ദ്ര മലയാളം ടിവി രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ്. നേരത്തെ നിരവധി ജനപ്രിയ ടിവി പരിപാടികളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ 'സ്വന്തം' എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് നടി ഇപ്പോഴും അറിയപ്പെടുന്നത്