Home » photogallery » buzz » COLLEGE GIRLS FORCED TO REMOVE UNDERGARMENTS IN A BID TO CHECK WHETHER THEY ARE MENSTRUATING N
SHOCKING! പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന; സംഭവം കോളേജ് ഹോസ്റ്റലിൽ
College girls forced to remove undergarments in a bid to check whether they are menstruating | 68 ബിരുദ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിപ്പിച്ചത് വിവാദമാവുന്നു
ആർത്തവമുണ്ടോ എന്നറിയാൻ 68 ബിരുദ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിപ്പിച്ചത് വിവാദമാവുന്നു. കോളേജ് ഹോസ്റ്റലിലാണ് സംഭവം
2/ 5
ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ടിലാണ് സംഭവം. ആർത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെതുടർന്നാണ് പരിശോധന നടന്നത്
3/ 5
ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. ഈ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല എന്നുമാണ് നിയമം
4/ 5
ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു
5/ 5
ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012ൽ ആരംഭിച്ചതാണ് ഈ കോളേജ്. ആരും പരാതിപ്പെട്ടില്ലെങ്കിലും ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്