'സമൂഹമാധ്യമങ്ങൾ അല്ല വിദ്വേഷം ഉപേക്ഷിക്കു': മോദിക്ക് മറുപടിയുമായി രാഹുൽ
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിർത്താൻ ആലോചിക്കുന്നതായി മോദി അറിയിച്ചത്.
News18 | March 3, 2020, 12:23 PM IST
1/ 8
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
2/ 8
സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു എന്ന സൂചന നൽകുന്ന തരത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു
3/ 8
ഈ ട്വീറ്റിന് മറുപടിയായാണ് 'സമൂഹമാധ്യമങ്ങൾ അല്ല വിദ്വേഷം ഉപേക്ഷിക്കു' എന്ന് രാഹുൽ പറഞ്ഞത്.
4/ 8
കോൺഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും മോദിയുടെ ട്വീറ്റിന് മറുപടിയുമായെത്തിയിട്ടുണ്ട്.
5/ 8
'പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം രാജ്യം മുഴുവൻ ഈ സർവീസുകൾ വിലക്കാനുള്ള മുന്നോടിയാണോ എന്ന ആശങ്ക ഉയരുന്നു' എന്നായിരുന്നു തരൂറിന്റെ പ്രതികരണം.
6/ 8
മോദിയ്ക്കും അറിയാവുന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയ നല്ലതിനായും ഗുണകരവും ശുഭകരവുമായ കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താം. അത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി മാത്രമുള്ളതാകോണ്ടതില്ല എന്നും തരൂര്‍ ട്വിറ്ററിൽ കുറിച്ചു.
7/ 8
ഈ ഉപദേശം മോദിയുടെ പേരില്‍ ഓണ്‍ലൈൻ അത്രിക്രമങ്ങളും ഭീഷണികളും ഉയർത്തുന്ന ഇതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സൈബർ സേനകൾക്ക് നൽകണമെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലയുടെ പ്രതികരണം
8/ 8
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിർത്താൻ ആലോചിക്കുന്നതായി മോദി അറിയിച്ചത്.