ഹോളി ആശംസിച്ചു കൊണ്ട് ജാക്വിലിന് അയച്ച കത്തിൽ സുകേഷ് പറയുന്നത് ഇങ്ങനെ, എക്കാലത്തേയും സുന്ദരിയും അതിമനോഹരമായ മനുഷ്യനുമായ ജാക്വിലിന് ഹോളി ആശംസകൾ എന്നാണ് കത്തിൽ പറയുന്നത്. കൂടാതെ, നിറങ്ങളുടെ ഉത്സവമായ ഇന്ന് ജീവിതത്തിൽ നിന്ന് മങ്ങുകയും നഷ്ടമാകുകയും ചെയ്ത നിറങ്ങളെല്ലാം നൂറു മടങ്ങാക്കി തിരിച്ചു തരുമെന്ന് ഉറപ്പ് തരുന്നുവെന്നും സുകേഷ്.
സുകേഷ് ചന്ദ്രശേഖറിൽ നിന്നും വില കൂടിയ സമ്മാനങ്ങൾ ലഭിച്ചിരുന്നതായി ജാക്വിലിൻ നേരത്തേ മൊഴി നൽകിയിട്ടുണ്ട്. ലക്ഷ്വറി ഫാഷൻ ബ്രാൻഡുകളായ ഗുച്ചി, ഷനേൽ എന്നിവയുടെ ഡിസൈനർ ബാഗുകൾ, ഗുച്ചിയുടെ ജിം വെയർ ഔട്ട് ഫിറ്റ്, ലൂയി വിട്ടോണിന്റെ ചെരുപ്പ്, ഒരു ജോഡി വജ്ര കമ്മലുകൾ, മൾട്ടി കളേർഡ് സ്റ്റോൺ ബ്രേസ്ലെറ്റ് തുടങ്ങിയവയാണ് സുകേഷ് നൽകിയ സമ്മാനങ്ങളിൽ ചിലത്.