സുകേഷ് ചന്ദ്രശേഖർ തന്നോട് കാമുകിയാകണമെന്ന് ആവശ്യപ്പെട്ട് ദൂതയെ അയച്ചിരുന്നതായി നടിയുടെ മൊഴിയിൽ പറയുന്നു. കാമുകിയായാൽ തന്നേയും കുടുംബത്തേയും സാമ്പത്തികമായി സംരക്ഷിച്ചു കൊള്ളാമെന്നായിരുന്നു സുകേഷിന്റെ വാഗ്ദാനമെന്നാണ് നടിയുടെ മൊഴിയിൽ വ്യക്തമാക്കുന്നത്. കൂടാതെ, ജാക്വിലിൻ ഫർണാണ്ടസ് താത്പര്യമറിയിച്ച് രംഗത്തുണ്ടെന്നും പക്ഷേ, സുകേഷിന് നോറയോടാണ് താത്പര്യമെന്നും പറഞ്ഞതായും മൊഴിയിൽ പറയുന്നു.