200 കോടി ക്ലബും കടന്ന് മുന്നേറുകയാണ് 'ദി കേരള സ്റ്റോറി' (The Kerala Story) എന്ന ചിത്രം. ഈ സാഹചര്യത്തിൽ തീർത്തും അഭിലഷണീയമല്ലാത്ത ചില വിവരങ്ങൾ ചിത്രത്തിൽ നിന്നും പുറത്തുവരികയാണ്. നായിക അദാ ശർമ്മയുടെ (Adah Sharma) ഫോൺ നമ്പറും വിവരങ്ങളും ഓൺലൈനിൽ ചോർന്നു എന്ന കാര്യം ഏറ്റവും അടുത്തായി പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് നമ്പർ ചോർന്നത്
ഇ-ടൈംസ് റിപ്പോർട്ടിൽ നടിയുടെ കോൺടാക്റ്റ് വിവരങ്ങൾ 'jhamunda_bolte' എന്ന് പേരുള്ള ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് ചോർത്തിയെന്ന് രേഖപ്പെടുത്തുന്നു. ഇത് മാത്രമല്ല, നടിയുടെ പുതിയ കോൺടാക്റ്റ് നമ്പർ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാദമായ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോൾ ഡീആക്ടിവേറ്റ് ചെയ്തുവത്രേ
“സിനിമ കണ്ടുകഴിഞ്ഞാൽ പിന്നെ ആർക്കും ഒരു പ്രശ്നവും ഇല്ല. അത് തീവ്രവാദത്തെപ്പറ്റി മാത്രമാണെന്ന് അവർക്ക് മനസിലാക്കാൻ കഴിയും. എന്തുകൊണ്ടാണ് ചിലർക്ക് തുടക്കത്തിലേ ഇത് പ്രശ്നമുണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. ട്രെയിലറിന്റെ ആദ്യ വരിയിൽ, ഇംഗ്ലീഷിൽ, 'നിങ്ങൾ എങ്ങനെ ഐഎസിൽ ചേർന്നുവെന്ന് ദയവായി പറയൂ' എന്ന് പറയുന്ന ഒരാൾ ഉണ്ട്...