വടക്കേക്കര പഞ്ചായത്ത് നൽകിയ ആശയം ചിത്രകാരന്മാർ ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ മതിലുകളിൽ മുഴുവൻ കൊവിഡ് പ്രതിരോധത്തിൻ്റെ ഭാവനകൾ വിടർന്നു.
2/ 8
"അതിജീവര" എന്നാണ് ഈ അതിജീവനത്തിന്റെ വരയരങ്ങിന് നൽകിയിരിക്കുന്ന പേര്.
3/ 8
ലോക്ക്ഡൗണിന് ശേഷം ജനങ്ങൾ പുറത്തിറങ്ങുമ്പോൾ കാണുന്നത് പ്രതിരോധത്തിൻ്റെ ആവശ്യങ്ങൾ ബോധിപ്പിക്കുന്ന ഇത്തരം ലളിതമായ വരകൾ ആയിരിക്കും.
4/ 8
മാസ്ക് ധരിക്കുന്നതിൻ്റെ പ്രാധാന്യം, ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം. പോലീസിന് പിന്തുണ തുടങ്ങിയവയെല്ലാം വരകളിൽ നിറയുന്നു.
5/ 8
മാസ്ക്ക് ധരിച്ച മഹാത്മാഗാന്ധിയുടെ ചിത്രവും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
6/ 8
ചിത്രകാരന്മാർ സൗജന്യമായാണ് ഈ പ്രചരണ പരിപാടിയിൽ പങ്കാളികളാകുന്നത്.
7/ 8
വടക്കേക്കര പഞ്ചായത്തിന് കീഴിലെ എമർജൻസി റെസ്പോൺസ് ടീമാണ് ഈ വരയരങ്ങിന് നേതൃത്വം നൽകുന്നത്.
8/ 8
വാക്കുകളേക്കാൾ ശക്തിയുള്ളതാണ് വരകളെന്ന് വടക്കേക്കര തെളിയിക്കുന്നു.