പൊതുജനം കാൺകെ ബീച്ചിൽ പരസ്യമായി സെക്സ്; വിദഗ്ധമായി പിടികൂടി പോലീസ്
സംഭവസമയം പൊലീസിന് എത്താൻ കഴിഞ്ഞില്ലെങ്കിലും വളരെ വിദഗ്ധമായാണ് ഇവരെ കുടുക്കിയത്
News18 Malayalam | January 22, 2021, 3:04 PM IST
1/ 6
തിരമാലകളും കടൽക്കാറ്റുമേറ്റ് ഒരു സായാഹ്നം ചിലവഴിക്കാൻ കൊതിക്കുന്നവരാകും പലരും. പക്ഷെ ഈ സ്ഥലം പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവന്റെ ഒപ്പമുള്ളപ്പോൾ മറ്റു ചില കാര്യങ്ങൾക്കായി ഉപയോഗിച്ചുപോകുന്നവരും കുറവല്ല. ഫോട്ടോഷൂട്ടുകളുടെ കാര്യമല്ല പറഞ്ഞത്. ചില നോവലുകളിൽ മാത്രം കണ്ടുപരിചയിച്ച ബീച്ച് സെക്സ് എന്ന സംഭവം ചിലയിടങ്ങളിൽ നടക്കാറുണ്ട്
2/ 6
അത്തരമൊരു കേസ് ആണ് പോലീസിന്റെ വിദഗ്ധ ഇടപെടലിലൂടെ കുരുക്കഴിക്കാൻ സാധിച്ചത്. കൃത്യം നടക്കുന്ന വേളയിൽ അല്ല എങ്കിലും ഇതിൽ പങ്കാളികളായവരെ വളരെ തന്ത്രപരമായി തന്നെ പോലീസ് പിടിയിലകപ്പെടുത്തുകയായിരുന്നു
3/ 6
ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാർക്കിലും വളരെ പരസ്യമായി പൊതുജനം കാൺകെ ആയിരുന്നു ദമ്പതികൾ രതിലീലയിൽ ഏർപ്പെട്ടത്. ഇവിടെയുണ്ടായിരുന്ന റൈഡിലും പൂളിലുമായി ഇവർ സെക്സിൽ ഏർപ്പെടുകയായിരുന്നു. ഇതേസമയം ജനങ്ങൾ ഉണ്ടായിരുന്നു എന്ന് കൂടി കണ്ടെത്തിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
4/ 6
സെക്സിൽ ഏർപ്പെടുക മാത്രമല്ല, ഈ രംഗങ്ങൾ ഒരു പോൺ സൈറ്റിലേക്ക് ഷൂട്ട് ചെയ്ത് ഇവർ അപ്ലോഡ് ചെയ്ത് എന്നതാണ് കൂടിയാണ് കുറ്റം. ഇതേ സൈറ്റിൽ നിന്നുമാണ് പോലീസ് ഇത് കണ്ടെത്തുകയും, ദമ്പതികൾ ആരാണെന്നു മനസ്സിലാക്കുകയും ചെയ്തത്
5/ 6
അമേരിക്കയിലെ സൗത്ത് കരോളീനയിലെ ദമ്പതികളാണ് കുറ്റക്കാർ. ഇവിടുത്തെ മിർട്ടിൽ ബീച്ചിലാണ് സംഭവം. ജനുവരി 12നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കണ്ണാടി കൊണ്ടുമൂടിയ ഒരു ഉപകരണത്തിൽ ചിത്രീകരിച്ച രംഗം ഉൾപ്പെടെ ബീച്ച് പാർക്കിലെ പല വിനോദോപാദികളും ഇവർ ഉപയോഗപ്പെടുത്തിയത് വീഡിയോയിൽ ഉണ്ടായിരുന്നു
6/ 6
എറിക്, ലോറി ഹാർമോൺ എന്നീ ദമ്പതികൾക്കെതിരെയാണ് കേസ്. ഒടുവിൽ ഉപാധികളോടെ വൻ തുക കെട്ടിവച്ച ശേഷമാണ് ഇവരെ പുറത്തിറക്കിയത്