ഇതേ പോസ്റ്റർ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. പലപ്പോഴും സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുന്ന ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്യുന്നത് മഹാ അപരാധമാണെന്നാണ് പലരും കമന്റിൽ പറയുന്നു.
'എന്റെ അച്ഛനെ പോലെയുള്ള രക്തസാക്ഷികളുടെ ജീവനും ജീവിതവും ആണ് പാർട്ടിയുടെ മുന്നോട്ടുപോക്കിനുള്ള ഊർജ്ജം എന്നൊക്കെ നാഴികക്ക് നാല്പതുവട്ടം പറയുന്നതൊക്കെ വെറും വാക്കാണോ സഖാവേ ,പാർട്ടിയുടെ പരമോന്നത പദവിയിൽ ഇരിക്കുന്ന സഖാവിനെ പോലുള്ളവർ തന്നെ എന്തിന്റെ പേരിലായാലും ഇതുപോലുള്ള പാർട്ടി വിരുദ്ധന്മാരെ സപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ രക്തസാക്ഷിത്വം ഒക്കെ വെറുതെ ആയിപോയോ എന്ന് ചിന്തിക്കേണ്ടിവരും രക്തസാക്ഷികൾ ആയവരുടെ മക്കളായ നമ്മളെ പോലുള്ളവർക്ക്'- മറ്റൊരാൾ കമന്റ് ചെയ്തു.
ന്നാൽ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ബേബി രംഗത്തെത്തി- ''എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയാതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്''- അദ്ദേഹം കുറിച്ചു.