നടൻ ദിലീപിന്റെ (Dileep) നായികയായി അരങ്ങേറ്റം കുറിച്ച് പേരെടുത്ത അഭിനേത്രികൾ കുറച്ചേറെയുണ്ട് മലയാള സിനിമയിൽ. നടനുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ടെന്നതാണ് പലരുടെയും പ്രത്യേകത. ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന ദിലീപിന്റെ സിനിമകൾ പലതും കുടുംബ പ്രേക്ഷകരെയോ യുവപ്രേക്ഷകരെയോ ലക്ഷ്യംവച്ചുള്ളതായിരുന്നു അപ്പോഴെല്ലാം. എന്നാൽ ചിലർക്കെങ്കിലും ദിലീപിന്റെ നായികയാവാൻ കഴിയാതെ പോയിട്ടുണ്ട്
2008ൽ റിലീസ് ചെയ്ത 'ക്രെയ്സി ഗോപാലൻ' (Crazy Gopalan) എന്ന സിനിമയിൽ അത്തരത്തിൽ നായികയാവാൻ വന്ന ഒരു നടി പക്ഷേ ദിലീപിന്റെ നായികയായില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം അവർ കോടികൾ വാങ്ങുന്ന നായികയായി മാറി. ഇന്ന് മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ സാധിക്കാത്ത താരമാണവർ. അതേക്കുറിച്ച് സിനിമയുടെ സംവിധായകൻ ദീപു കരുണാകരനാണ് വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
ഡയാന ജോൺ എന്ന നായികയായത് രാധ വർമ്മ എന്ന നടിയായിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെടാതെ പോയ നടി ഏറെ വിഷമിച്ചു കരഞ്ഞാണ് അന്ന് അവിടെ നിന്നും തിരികെപ്പോയത്. അവരെ ദിലീപും ദീപുവും ചേർന്ന് ആശ്വസിപ്പിച്ചാണ് മടക്കിയയച്ചത്. പക്ഷേ ഇന്ന് ആ നായികയുടെ ഡേറ്റ് കിട്ടുക പോലും മലയാളത്തിൽ സാധ്യമാണോ എന്ന് സംശയിക്കേണ്ടി വന്നേക്കും