ലോക ഫുട്ബോളിൽ മാത്രമല്ല, ഇൻസ്റ്റഗ്രാമിലേയും വിലകൂടിയ താരം ആരെന്ന ചോദ്യത്തിന് ഇനി ഒരു മറുപടിയേ ഉള്ളൂ. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
2/ 9
സോഷ്യൽമീഡിയ മാർക്കറ്റിങ് കമ്പനിയായ ഹോപ്പർ എച്ച്ക്യൂ ആണ് ഇൻസ്റ്റഗ്രാമിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ ഒന്നാമതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡബ്ല്യൂഡബ്ല്യൂഇ താരവും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസണെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പട്ടികയിൽ ഒന്നാമത്തെത്തിയത്.
3/ 9
ഇൻസ്റ്റഗ്രാമിൽ ഓരോ സ്പോൺസേർഡ് പോസ്റ്റിനും ക്രിസ്റ്റ്യാനോയ്ക്ക് 11.9 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഡ്വെയൻ ജോൺസണിന് 11 കോടിയാണ് ഒരു പോസ്റ്റിന് ലഭിക്കുന്നത്. പുതിയ പട്ടികയിൽ ദി റോക്ക് രണ്ടാം സ്ഥാനത്താണ്.
4/ 9
ഇൻസ്റ്റഗ്രാമിൽ 308 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉള്ളത്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരവും ക്രിസ്റ്റ്യാനോ തന്നെയാണ്.
5/ 9
പോപ് ഗായിക അരിയാന ഗ്രാൻഡെ, കൈലി കോസ്മെറ്റിക്സിന്റെ സ്ഥാപകയും ഉടമയുമായ കൈലി ജെന്നെർ, ടൈലർ സ്വിഫ്റ്റ്, എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.
6/ 9
പട്ടികയിൽ ആദ്യ ഇരുപതിയിൽ സ്ഥാനം നേടിയ ഏക ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ്. ഒരു സ്പോൺസേർഡ് പോസ്റ്റിന് ഇന്ത്യൻ ക്രിക്ക്റ്റ് ടീം ക്യാപ്റ്റന് ലഭിക്കുന്നത് 5 കോടിയാണ്. \ 19ാം സ്ഥാനത്താണ് കോഹ്ലി.
7/ 9
27ാം സ്ഥാനത്ത് നടി പ്രിയങ്ക ചോപ്രയും ഇടം നേടിയിട്ടുണ്ട്. മൂന്ന് കോടിയാണ് ഇൻസ്റ്റഗ്രാമിൽ പ്രിയങ്കയുടെ പ്രതിഫലം.
8/ 9
ലയണൽ മെസ്സി പട്ടികയിൽ ഏഴാമതാണ്. 224 മില്യൺ ഫോളോവേഴ്സാണ് മെസ്സിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഏകദേശം പതിനൊന്ന് ലക്ഷം മെസ്സിക്കും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
9/ 9
ബിയോൺസ് നോളസ്, ജസ്റ്റിൻ ബീബർ, കെൻഡാൾ ജെന്നർ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് സെലിബ്രിറ്റികൾ.